ഇരുപതാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ സുശക്തമായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു, സവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ള ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഹിന്ദുക്കള്‍ പോലും ഈ പ്രസ്ഥാനങ്ങളുടെ അണിയില്‍ ചേരുകയും മൌലികമായ സാമുഹ്യപരിഷ്കരണങ്ങള്‍ക്കുവേണ്ടി വാദി ക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികളുടെയും (1854-1924) ശ്രീനാരായണഗുരു സ്വാമികളുടെയും (1854-1928) നേതൃത്വത്തില്‍ത്തന്നെ രൂപംകൊണ്ട പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കാണ് ഇവിടത്തെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചത്. ഈ മഹത് താപസ്ധികളുടെ പ്രവര്‍ത്തനത്തിന്റെ ഗുണ പരമായ ഫലം സാമുഹൃപരിഷ്കരണരംഗത്ത് സാമുദായിക സംഘടനകളുടെ ആവീര്‍ഭാവത്തെ ത്വരിതപ്പെ ടുത്തിയെന്നതാണ്. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി-1903), സാധുജനപരിപാല നസംഘം (1905), കത്തോലിക്കാ കോണ്‍ഗ്രസ് (1905), കേരളീയ നായര്‍ സമാജം (1907), യോഗക്ഷേമസഭ (1908) എന്നിവ ആദ്യദശകത്തിന്റെ സൃഷ്ടികളാണ്. എല്ലാ സാമുദായിക വിഭാഗങ്ങള്‍ക്കുമിടയില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സജ്ജീവമാകുന്നതും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ്. അധഃകൃതവിഭാഗത്തിന്റെ വിമോചനത്തിനായി നാരായണഗുരു തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി മഹാനായ അയ്യങ്കാ ളിയുടെ നേതൃത്വത്തില്‍ 1905-ല്‍ “സാധുജനപരിപാ ലനയോഗ ത്തിന്റെ രൂപീകരണം പുലയരുടെ ഇടയില്‍ വിപ്ലവകരമായ ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും കരുത്തു പകര്‍ന്നു. ഭാഷയും സംസ്‌കാരവും ജീവിതരീതീയുമൊക്കെ ഏതാണ്ടൊന്നായിരുന്നിട്ടും മുന്നായിക്കിടന്നിരുന്ന (തി രുവിതാംകൂര്‍-കൊച്ചി-മലബാര്‍?) കേരളത്തിന്റെ രാഷ്ര്രീയമായ ഏകീകരണത്തിനുള്ള ആശയം രൂപം കൊള്ളുന്നതും ഒന്നാം ദശകത്തിലാണ്. ആദ്യദശക ത്തിന്റെ തുടക്കംകുറിച്ച സാമൂഹ്യ സാമുദായിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍ സജ്ജീവമാകുന്നതും പുതി യവ രൂപംകൊള്ളുന്നതുമാണ് രണ്ടാം ദശകത്തിന്റെ സവിശേഷത. നായര്‍ സര്‍വ്വീസ് സൊസൈറ്റി (NSS-1914), ആത്മവിദ്യാസംഘം (1915), വാലസമുദായ പരിഷ്കരണീസഭ (1917) തുടങ്ങിയവ ഈ ദശക ത്തിന്റെ സംഭാവനയാണ്. അയിത്തോച്ചാടന പ്രക്ഷോഭമായിരുന്നു കേരള ത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങ ളില്‍വച്ച് ഏറ്റവും വമ്പിച്ചതും ദേശീയ്രശദ്ധ ആകര്‍ഷി ച്ചതും. ഈ പ്രസ്ഥാനം പ്രചോദനം ഉള്‍ക്കൊണ്ടത് ചട്ടമ്പിസ്വാമികള്‍, നാരായണഗുരു, കുമാരനാശാനു സാമുഹ്യപരിഷ്കര്‍ത്താക്കളുടെ സന്ദേശ ങ്ങളില്‍നിന്നോ എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി. തുടങ്ങിയ സാമുദായിക സംഘടനകളില്‍നിന്നോ മാത്രമായിരുന്നില്ല. അതിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു “മിതവാദി” പ്രതാധിപര്‍ സി. കൃഷ്ണന്‍ (1867-1938). മിതവാദിയുടെ താളുകളില്‍ അയിത്തത്തിനെതിരായി അദ്ദേഹം നിരന്തരം എഴുതി ക്കൊണ്ടിരുന്നു. കേരളത്തില്‍ അയിത്തോച്ഛാടനത്തി നുവേണ്ടി വാദിക്കുകയും പ്രവര്‍ത്തി യും ചെയ്ത മറ്റൊരു ്രമുഖ നേതാവായിരുന്നു റ്റി.കെ. മാധവന്‍ (1886-1930). സ്വന്തം പ്രതമായ ‘ദേശാഭിമാനി”യില്‍ക്കൂടി അയിത്ത ജാതിക്കാര്‍ക്കു വേണ്ടി അദ്ദേഹം ധീരമായ സമരം നടത്തി. ആധുനികകേര ഉത്തിന് അടിത്തറപാകിയ പ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി. വൈക്കം സത്യാഗ്രഹം (1924-25) ഗുരുവായൂര്‍ സത്യാഗ്രഹം (1931-32) എന്നിവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. 1928 ല്‍ തിരുവി താംകൂറില്‍ എല്ലാ ക്ഷ്രേതനിരത്തുകളും ജാതിപരി ഗണന കൂടാതെ സമസ്ത ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തു. പിന്നീട് 1936 നവംബര്‍ 12-ലെ ക്ഷേത്ര പ്രവേശന വിളംബരം ആത്യന്തികമായി വിശ്വാസിക ളായ സകല ഹിന്ദുക്കള്‍ക്കും ക്ഷ്രേതത്തിനുള്ളില്‍ പ്രവേശിച്ച് ആരാധന നടത്തുന്നതിനുള്ള അവകാശം സ്ഥാപിച്ചുതന്നു. സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളുടെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭരണരംഗ ടില്‍ ൯൬ യിരുന്ന ജാതി വിവേചനത്തിനെതിരായും അധികാരപങ്കാളിത്തത്തി നുംവേണ്ടി ധാരാളം സമരങ്ങള്‍ നടന്നിട്ടുണ്ട്. മാര്‍ത്താ ണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ക്ക് (1729 -1758) സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉന്നതസ്ഥാനങ്ങളില്‍ തമിഴ്നാട്ടില്‍നിന്നും കര്‍ണ്ണാടകത്തില്‍നിന്നുമുള്ള ബ്രാഹ്ണരുടെ തേര്‍വാഴ്ചയായിരുന്നു. ഉന്നതവിദ്യാ ഭ്യാസം ലഭിച്ചിട്ടുള്ള യുവാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീ സില്‍ ഉന്നതസ്ഥാനങ്ങള്‍ പോയിട്ട് മൂന്നാംകിട സ്ഥാന ങ്ങള്‍ പോലും കിട്ടാത്ത നിലയിലായി കാര്യങ്ങള്‍.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1948 ഫെബ്രുവരിരണ്ടു മുതല്‍ 15 വരെയായിരുന്നു തിരുവിതാംകൂര്‍നിയമസഭയി ട് ആദ്യ പ്പ് നടന്നത്.തെരഞ്ഞെടുപ്പിനു ശേഷം 1948 മാര്‍ച്ച 24 ന് ശ്രീ പട്ടംഎ. താണുപിള്ള മുഖ്യമ്യന്തിയും ശ്രീ സി. കേശവന്‍,ശ്രീ ടി.എം. വര്‍ഗീസ് എന്നിവര്‍ സഹമ്ന്ത്രിമാരുമായുള്ള ആദ്യത്തെ ജനകീയ മ്രന്തിസഭ അധികാരത്തില്‍ വന്നു. ഈ തെരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി അഞ്ച് എം.എല്‍.എ. മാരെ വിശ്വകര്‍മ്മ സമുദായത്തിനു ലഭിക്കുകയുണ്ടായി.ചിറയിന്‍കീഴ്‌മണണ്‍ഡലത്തില്‍നിന്നും ശ്രീ യു.കെ. വാസുദേവനാചാരിയും കോട്ടയം മണ്ഡലത്തില്‍നിന്നും ശ്രീ പി.കെ.കുമാരനാചാരിയും പത്തനംതിട്ട മണ്ഡലത്തില്‍നിന്നും ശ്രീ കൊട്ടാരക്കര കെ. രാമച്യ്്രനുംകൊല്ലത്തുനിന്നും ശ്രീ ജി. നീലകണ്ഠനും നെയ്യാറ്റിന്‍കരയില്‍നിന്നും ശ്രീ കെ. രാമകൃഷ്ണനാചാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്തടിസ്ഥാനത്തിലാണെങ്കിലും ആദ്യമായി ലഭിച്ച ഈ രാഷ്ര്രീയാംഗീകാരം ഒരു ചരിത്രമായി ഇന്നും അവശേഷിക്കുന്നു.
1964 ല്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. പ്രധാനമായും തിരുവല്ല, മുവാറ്റുപുഴ പ്രദേശങ്ങളിലുണ്ടായിരുന്ന വിശ്വകര്‍മ്മജര്‍ ചേര്‍ന്നു രൂപീകരിച്ചുപ്രവര്‍ത്തിച്ചുവന്ന കേരള വിശ്വകര്‍മ്മ ശില്പിസഭ,പഴയ കൊച്ചിസംസ്ഥാനത്തുണ്ടായിരുന്ന വിശ്വകര്‍മസേവാസംഘം, തൃശൂരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നകേരള വിശ്വകര്‍മ്മസഭ, കണ്ണൂര്‍ ക്രേ്ദ്രേ മാക്കിപ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അഖില കേരളവിശ്വകര്‍മ്മാളസംഘം, കാഞ്ഞങ്ങാട് കേന്ന്രമായിട്ടുണ്ടായിരുന്ന വിശ്വ്രബാഹ്മണസംഘം, വടകരയില്‍പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മാള പ്രതിനിധിസഭ എന്നീഏഴു പ്രധാന പ്രാദേശിക സംഘടനകളെ (്രാരംഭത്തില്‍ സംയോജിപ്പിച്ച് രൂപീകരിച്ച സംഘടനയായിരൂന്ന കേരള വിശ്വകര്‍മ്മാള സംഘം. പിന്നീട് മറ്റു ചിലപ്രദേശങ്ങളിലുണ്ടായിരുന്ന സ്വതന്ത്രയുണിറ്റുകളുംഇതില്‍ ലയിക്കുകയുണ്ടായി. ഈ സംഘടന രൂപീകരിക്കുന്നതിനു മുന്‍നിരയില്‍നിന്നു നേതൃത്വംനല്‍കിയ കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രശസ്തരും വിദ്യാസമ്പന്നരുമായനേതാക്കളെ തുടര്‍ന്നു വരുന്ന ഭാഗത്തു വായിക്കാം.ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെയുള്ള പ്രദേശങ്ങിലെ വിശ്വകര്‍മ്മജരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് സംഘടനയുടെ നേതൃത്വത്തിനു കഴിഞ്ഞു. എന്തായിരുന്നാലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകിടന്നിരുന്ന ഒരുവലിയ വിഭാഗം വിശ്വകര്‍മ്മസഹോദരങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഈ സംഘടനാരൂപീകരണത്തിന്റെ ഗുണപരമായ നേട്ടമായികാണണം. തുടര്‍ന്നുള്ള നാളുകളില്‍ ഏകസംഘടനാരൂപീകരണത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍ഈ സംഘടനയും അതിന്റെ നേതാക്കളും മുന്‍പന്തിയില്‍ നിന്നുകൊണ്ട് വഹിച്ച താല്പര്യവും പങ്കാളിത്തവും സ്മരണീയമാണ്.
ഈ സാഹചര്യത്തിലാണ് പിന്നോക്കസമുദായസംവരണത്തെക്കുറിച്ചന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രീ നെട്ടൂര്‍ പി. ദാമോദരന്‍ അദ്ധ്യക്ഷനായിഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്. മൂന്നു വര്‍ഷത്തിനു ശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലുംഅന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസ്തുതറിപ്പോര്‍ട്ട പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കാതെ പൂഴ്ത്തിവയ്ക്കുയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് 1971ജൂലൈ 25 നു മുന്‍പ് റിപ്പോര്‍ട്ട് ്രസിദ്ധീകരിക്കാത്തപക്ഷം ജൂലൈ 28 ന് സ്വെകട്ടേറിയറ്റ് പടിക്കല്‍ 1001പേരുടെ സുചന നിരാഹാര നടത്തുവാനും അതിനുഫലമുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല നിരാഹാരസത്യാഗ്രഹത്തിനും വി.എസ്.എസ്. ആഹ്വാനംചെയ്തു.
ഈ സാഹചര്യത്തിലാണ് പിന്നോക്കസമുദായസംവരണത്തെക്കുറിച്ചന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രീ നെട്ടൂര്‍ പി. ദാമോദരന്‍ അദ്ധ്യക്ഷനായിഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്. മൂന്നു വര്‍ഷത്തിനു ശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലുംഅന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസ്തുതറിപ്പോര്‍ട്ട പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കാതെ പൂഴ്ത്തിവയ്ക്കുയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് 1971ജൂലൈ 25 നു മുന്‍പ് റിപ്പോര്‍ട്ട് ്രസിദ്ധീകരിക്കാത്തപക്ഷം ജൂലൈ 28 ന് സ്വെകട്ടേറിയറ്റ് പടിക്കല്‍ 1001പേരുടെ സുചന നിരാഹാര നടത്തുവാനും അതിനുഫലമുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് അനിശ്ചിതകാല നിരാഹാരസത്യാഗ്രഹത്തിനും വി.എസ്.എസ്. ആഹ്വാനംചെയ്തു.
1979 മെയ് 19, 20 തീയതികളില്‍ 7/5 ന്റെ ആറാംസംസ്ഥാന സമ്മേളനം കോഴിക്കോട്ടു നടന്നു. 19-ാ൦തീയതി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രസിഡന്റ് ശ്രീസി.എസ്. കുമാരസ്വാമിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച പ്രതിനിധിസമ്മേളനം ൧ഥ്‌ള്‍ സെക്രട്ടറി ജനറല്‍ശ്രീ ഗോസ്വാമിദാസ് ആണ് ഉദ്ഘാടനം ചെയ്തത്.ഈ സമ്മേളനത്തില്‍വച്ച് ശ്രീ കുമാരസ്വാമി പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ശ്രീ എം, ഗോപാലന്‍അവര്‍കളെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുംചെയ്തു. ശ്രീ കെ.ആര്‍ രാഘവന്‍ ജനറല്‍ സ്വ്രൈട്ടറിയായി തുടരാനും നിര്‍ദ്ദേശിച്ചു. മഹിളാസംഘത്തിന്റെയും യൂത്ത് ഫെഡറേഷന്റെയും നിലവിലുള്ളഭരണസമിതി തുടരുന്നതിനു ധാരണയായി.
Viswakarma Service Society, Perunna, Changanassery